പയ്യന്നൂർ : പെരിങ്ങോം ഗവ : കോളേജ് കെട്ടിട നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ വ്യക്തമാക്കി. ടി.ഐ.മധുസൂദനൻ എം.എൽ.എ. യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പെരിങ്ങോം ഗവ: കോളേജ് അടിസ്ഥാന സൗകര്യ വികസനത്തിനായി 9.27 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും തുക കിഫ്ബി വഴിയായി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ എസ്റ്റിമേറ്റ് ഡി.എസ്സ്.ആർ 2018 ലേക്ക് മാറ്റി തയ്യാറാക്കിയപ്പോൾ 11.38 കോടി രൂപ പ്രോജക്ടിന് ആവശ്യമായി വരുമെന്ന് കണ്ടെത്തുകയായിരുന്നു. പദ്ധതിയുടെ എസ്.പി.വി. ആയ കിറ്റ്കോ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
കിഫ്ബി എസ്റ്റിമേറ്റ് പരിശോധിച്ച് അംഗീകാരം നൽകിയാൽ ഉടൻ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |