തളിപ്പറമ്പ്: പ്രവാസിയുടെ പൂട്ടിക്കിടന്ന വീട്ടിൽ തീപ്പിടുത്തം. വീട്ടുപകരണങ്ങളും മറ്റു സാധനങ്ങളും കത്തിനശിച്ചു തളിപ്പറമ്പ് കപാലികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ പി.വി.ജയന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ജയൻ കുടുംബ സമേതം വിദേശത്താണ് ഉള്ളത്. വീട്ടിൽ ഇദ്ദേഹത്തിന്റെ അമ്മ മാത്രമാണ് താമസിച്ചിരുന്നത്. ഇവർ ഇന്നലെ രാവിലെ വിദേശത്തെ മകന്റെ അടുത്തേക്ക് പോയിരുന്നു. വീടിന്റെ മുകൾ നിലയിൽ നിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികൾ ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. തളിപ്പറമ്പിൽ നിന്നെത്തിയ ഫയർഫോഴ്സ് തീയണച്ചു.വീടിലെ എ.സിയും മറ്റു ഉപകരണങ്ങളും കത്തിനശിച്ചിരുന്നു. എ.സിയിൽ നിന്നാണ് തീ പിടുത്തമുണ്ടായതെന്നാണ് കരുതുന്നത്.അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |