തൃക്കരിപ്പൂർ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് പതിനായിരം ചരിത്ര സദസുകൾ സംഘടിപ്പിക്കുന്നു.ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളിലുമായി 600 ചരിത്ര സദസുകൾ സംഘടിപ്പിക്കുന്നു. ചരിത്രോത്സവത്തിനുള്ള പ്രഭാഷകർക്കുള്ള ജില്ലാതല പരിശീലനം 31 ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് പി സ്മാരകത്തിൽ നടക്കും.
പരിശീലനം കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിക്കും.പരിപാടിയിൽ ഗ്രന്ഥലോകം ചീഫ് എഡിറ്റർ പി.വി.കെ പനയാൽ, ജില്ലാ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, ഒ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും. ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 പേർ പരിശീലനത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |