SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.59 AM IST

മലബാർ ചേംബർ ഒഫ് കൊമേഴ്സ് അവാർഡുകൾ സമ്മാനിച്ചു നാടിന്റെ വികസനത്തിന് ഉതകുന്ന സംവാദങ്ങൾ വേണം:മുഖ്യമന്ത്രി

gokulam
കണ്ണൂരിൽ നോർത്ത് മലബാർ ചേംബർ ഒഫ് കോമേഴ്‌സിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഗോകുലം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഗോകുലം ഗോപാലൻ ഏറ്റുവാങ്ങുന്നു. സി. അനിൽകുമാർ, ടി.കെ. രമേശ് കുമാർ, ഹനീഷ് കെ. വാണിയക്കണ്ടി, ജോസഫ് ബെനവൻ, മഹേഷ്ചന്ദ്ര ബാലിഗ, മികച്ച വ്യവസായിക്കുള്ള അവാർഡ് നേടിയ ടി. സന്തോഷ് കുമാർ, മികച്ച വ്യാപാരിക്കുള്ള അവാർഡ് നേടിയ മുഹമ്മദ് അശ്രഫ് പള്ളിപത് എന്നിവർ സമീപം

കണ്ണൂർ:നാടിന്റെ വികസനത്തിനായി പിൻതുണ നൽകുന്ന സംവാദങ്ങളാണ് ഉയർന്നുവരേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ വിവിധ അവാർ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് ഗോകുലം ഗോപാലനും മികച്ച വ്യവസായിക്കുള്ള അവാർഡ് ഡയമണ്ട് പെയിന്റ്സ് മാനേജിംഗ് പാർട്ണർ ടി.സന്തോഷ്‌കുമാറിനുംമികച്ചവ്യാപാരിക്കുള്ള അവാർഡ് സെഞ്ച്വറി ഫാഷൻസിറ്റി ചെയർമാൻ മുഹമ്മദ് അഷ്റഫ് പള്ളിപ്രത്തിനും സമ്മാനിച്ച് സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി.
ചേംബർ ഒഫ് കൊമേഴ്സ് പോലുള്ള സംഘടനകൾ ഉയർത്തുന്ന ഇത്തരം സംവാദങ്ങൾ സർക്കാരിന് കുറെക്കൂടി പ്രതീക്ഷ നൽകുന്നതാണ്.നാടിന്റെ സമഗ്രമായ വികസനത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതു ഇന്നത്തെ തലമുറയ്ക്കു വേണ്ടിമാത്രമല്ല അടുത്ത തലമുറയ്ക്കുകൂടി വേണ്ടിയുള്ളതാണ്. എന്നാൽ ഒരു വികസനപ്രവർത്തനവും നടക്കരുതെയെന്നാണ്ചിലരുടെ നിലപാട്. വികസനപ്രവർത്തനങ്ങൾ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ വ്യാപാരികളും വ്യവസായ പ്രമുഖരുമൊക്കെയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡോ.ജോസഫ് ബെനവൻ അദ്ധ്യക്ഷത വഹിച്ചു. വിനോദ് നാരായണൻ, സി.അനിൽകുമാർ, മഹേഷ് ചന്ദ്രബാലിഗ എന്നിവർ സംസാരിച്ചു.ചേംബർ സെക്രട്ടറി ഹനീഷ് വാണിയങ്കണ്ടി സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.