SignIn
Kerala Kaumudi Online
Saturday, 20 April 2024 9.51 AM IST

കർഷക കോൺഗ്രസ് ജില്ലാ സമ്മേളനവും സ്വീകരണവും 

karshaka

കാസർകോട്: കേരളത്തിലെ കർഷക മേഖലയിലെ വിഷയങ്ങൾ ഉയർത്തി കർഷക രക്ഷയ്ക്ക് വേണ്ടി പോരാട്ടം നടത്താൻ കർഷകർ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ പറഞ്ഞു. റബ്ബറിന് വില സ്ഥിരത ഫണ്ട് ഏർപ്പെടുത്തിയത് പോലെ നാളികേരത്തിനും വിലസ്ഥിരത ഫണ്ട് ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ മേഖലകളിലും അവഗണന അനുഭവിക്കുന്ന കാസർകോട് ജില്ലയെ കാർഷിക പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡി.സി.സി ഓഫീസിൽ നടന്ന കർഷക കോൺഗ്രസ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവെൻഷനിൽ കർഷക കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി നിയമിതനായ കെ.സി വിജയനെ ഡി.സി.സി പ്രസിഡന്റ് ഷാൾ അണിയിച്ച് സ്വീകരിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സി വിജയൻ മുഖ്യാതിഥിയായി. മുൻ ഡി.സി സി പ്രസിഡന്റ് ഹക്കീം കുന്നിൽ, സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി.സാബുസ്, ഡി.സി സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളിയിൽ വീട്,എം.കുഞ്ഞമ്പു നമ്പ്യാർ, ഡോ. റ്റിറ്റോ തോമസ്, കെ.മാധവൻ നായർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, DCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.