SignIn
Kerala Kaumudi Online
Thursday, 25 April 2024 7.48 PM IST

ജലസാഹസിക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെപ്പ്: കയാക്കിംഗിനൊരുങ്ങി കാട്ടാമ്പള്ളി

kayakking
ഉദ്ഘാടനത്തിനൊരുങ്ങിയ കാട്ടാമ്പള്ളി കയാക്കിംഗ് പരിശീലന കേന്ദ്രം

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ ആദ്യ കയാക്കിംഗ് പരിശീലന കേന്ദ്രവുമായി കാട്ടാമ്പള്ളി വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുന്നു. പരിശീലന കേന്ദ്രം ആഗസ്റ്റ് പകുതിയോടെ തുറന്നു കൊടുക്കും.പരിശീലന കേന്ദ്രം 1.80 കോടി രൂപ ചെലവിലാണ് സജ്ജമാക്കിയത്.
കെ.വി.സുമേഷ് എം.എൽ.എയുടെ മുൻകൈയിലാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കാട്ടാമ്പള്ളിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ കയാക്കിംഗ് അക്കാഡമി ഒരുങ്ങുന്നത്. ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സുമായി ചേർന്നാണ് കാട്ടാമ്പള്ളി പുഴയുടെ സവിശേഷതകൾ ഉപയോഗപ്പെടുത്തി അക്കാഡമി സ്ഥാപിച്ചത്.ബംഗളൂരു മിഡ് ടൗൺ ഇൻഫ്രയാണ് സജ്ജീകരണങ്ങൾ ഒരുക്കുന്നത്. വാട്ടർ ലെവൽ സൈക്കിൾ, പെഡൽ ബോട്ടുകൾ, വാട്ടർ ടാക്‌സി, കുട്ടികൾക്കുള്ള പെഡൽ ബോട്ട്, ഇംഫാറ്റിബിൾ ബോട്ടുകൾ ഉപയോഗിച്ചുള്ള റൈഡ് (മുകളിൽ നിന്നും താഴോട്ട് സഞ്ചരിക്കുന്ന റബ്ബർബോട്ടുകൾ) തുടങ്ങി 30 കയാക്കിംഗ് യൂണിറ്റുകളാണ് ഇവിടെ ഒരുക്കുന്നത്.

ചൈനയിൽ നിന്നുള്ള ബംബർ കാറാണ് കയാക്കിങ് പാർക്കിനായി ഒരുക്കിയിരിക്കുന്നത്.ഫ്ളോട്ടിംഗ് നടപ്പാതയും സജ്ജീകരിച്ചു. വിനോദ സഞ്ചാരികൾക്കായി ഭക്ഷണശാല, ദോശ കോർണർ, ജ്യൂസ് കോർണർ എന്നിവയും ഒരുക്കും.
ആദ്യ ഘട്ടത്തിൽ 80,80,172 രൂപ ചെലവിൽ 200 ചതുരശ്ര മീറ്ററിൽ ഇരുനില കെട്ടിടം നിർമ്മിച്ചു. ഇവിടെ
കയാക്ക് സ്റ്റോർ, ശുചിമുറി, അടുക്കള, കഫ്റ്റീരിയ, ഇൻഫാന്റിബിൽ ബോട്ടുകൾ എന്നിവയാണുള്ളത്. രണ്ടാം ഘട്ടത്തിൽ ചുറ്റുമതിൽ, സൗരവിളക്കുകൾ, ഇരിപ്പിടങ്ങൾ, ലാൻഡ്‌ സ്‌കേപ്പിംഗ്, പാർക്കിംഗ് ഏരിയ, ഇന്റർലോക്കിംഗ്, ഫ്‌ളോട്ടിംഗ് ബോട്ട് ജെട്ടി എന്നിവ ഒരുക്കി. 99,72,069 രൂപയാണ് രണ്ടാഘട്ട പ്രവൃത്തിയുടെ നിർമാണ ചെലവ്. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സുമായി സഹകരിച്ച് കയാക്കിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, ലൈഫ് സേവിംഗ് ടെക്‌നിക് കോഴ്‌സ്, ഒളിമ്പിക് കയാക്ക് ട്രെയിനിംഗ് എന്നിവ ഒരു വർഷംകൊണ്ട് ആരംഭിക്കും. സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ പുഴയിൽ മൂന്നു പാളികളുള്ള വല വിരിച്ചിട്ടുണ്ട്. മാലിന്യ രഹിത രീതിയിലാകും സെന്ററിന്റെ പ്രവർത്തനം.


കണ്ണൂർ നഗരത്തിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതിനാൽ ഇവിടേക്ക് നിരവധി സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. കാട്ടാമ്പള്ളി ടൂറിസം മേഖലക്ക് അക്കാഡമി ഉണർവേകും.

കെ. വി സുമേഷ് എം .എൽ .എ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.