SignIn
Kerala Kaumudi Online
Thursday, 25 April 2024 9.22 PM IST

ഹർ ഘർ തിരംഗ: ഖാദിയിൽ ഒരുങ്ങുന്നു 3000 ദേശീയ പതാകകൾ

khadi
പയ്യന്നൂർ ഖാദി കേന്ദ്രത്തിൽ ദേശീയപതാകയുടെ നിർമ്മാണം പുരോഗമിക്കുന്നു

പയ്യന്നൂർ: ആസാദി കാ അമൃത് മഹോത്സവ് 'ഹർ ഘർ തിരംഗ' ആഘോഷ പരിപാടികളുടെ ഭാഗമായി പയ്യന്നൂരിൽ ഖാദിത്തുണിയിൽ ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാകകൾ. 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ത്രിവർണ പതാക ഉയർത്താനുള്ള പതാകകളുടെ നിർമ്മാണമാണ് പയ്യന്നൂർ ഖാദിയുടെ ഗാർമെന്റ് യൂണിറ്റിൽ ആരംഭിച്ചത്.
ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ നെയ്‌തെടുക്കുന്ന കോറത്തുണിയിലാണ് ദേശീയ പതാകകൾ ഒരുങ്ങുന്നത്. മൂന്ന് നിറങ്ങളിലുമുള്ള ആയിരം മീറ്റർ വീതം തുണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. 90 സെന്റിമീറ്റർ നീളത്തിലും 60 സെന്റിമീറ്റർ വീതിയിലുമുള്ള പതാകകളാണ് തയ്യാറാക്കുന്നത്. ഖാദി രീതിയിൽ നിറം നൽകിയ കുങ്കുമ, ശുഭ്ര, ഹരിതവർണ്ണങ്ങളിലുള്ള തുണികൾ 90 - 20 അളവിൽ മുറിച്ചെടുത്ത് വെള്ളത്തുണിയിൽ അശോക ചക്രം സ്‌ക്രീൻ പ്രിന്റിംഗ് വഴി പതിക്കും. തുടർന്ന് മൂന്ന് നിറത്തിലുമുള്ള തുണികൾ ചേർത്ത് തയ്ച്ച് നാടകളും തുന്നിച്ചേർത്ത് ദേശീയ പതാകയാക്കും.
മെഷീനിൽ തുണികൾ മുറിക്കുന്നതിന് മൂന്ന് പേരും തയ്യൽ യൂണിറ്റിലെ 12 പേരുമാണ് ത്രിവർണ പതാക നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പതാകകൾ തയ്യാറായാൽ ഖാദിഗ്രാമ ബോർഡിന്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 35 യൂണിറ്റുകളിലേക്കും വിതരണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, FLAG
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.