കല്ല്യാശേരി: കുടുംബശ്രീ ജില്ല മിഷന്റെയും സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെയും കല്ല്യാശേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ വുമൺ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. കല്ല്യാശ്ശേരി പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ.സി. രേണുക അദ്ധ്യക്ഷയായി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.വി. ഭാനുമതി സ്വാഗതവും സി.ഡി.എസ് വൈസ് ചെയർപേഴ്സൺ കെ.വി സപ്ന നന്ദിയും പറഞ്ഞു. ശനിയാഴ്ച നടുവിൽ പഞ്ചായത്തിലെ പ്രദർശനം മഴ കാരണം മാറ്റി. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ജയൻ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി പ്രദർശനം നടത്തും. തിങ്കളാഴ്ച മാടായി പഞ്ചായത്തിൽ പ്രദർശനവും ചലച്ചിത്ര അക്കാഡമിയുടെ പുസ്തക പ്രദർശനവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |