പഴയങ്ങാടി: വെങ്ങര മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ മാടായി ഗ്രാമ പഞ്ചായത്തിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇക്കഴിഞ്ഞ എസ്.എസ്. എൽ.സി, പ്ലസ്ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച പ്രദേശത്തെ മുഴുവൻ വിദ്യാർഥികളെയുമാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ടി.വി സുഭഗൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സമിതി സെക്രട്ടറി ടി.വി. കുഞ്ഞിരാമൻ, ഫോക്ലോർ അക്കാഡമി മുൻ ചെയർമാൻ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, വാർഡ് മെമ്പർ ജനാർദ്ദനൻ, എം. പവിത്രൻ, എം. രാമചന്ദ്രൻ, കെ. സജീവ്, മുച്ചിലോട്ട് ഭഗവതി ആചാര സ്ഥാനികൻ കൃഷ്ണൻ കോമരം, പി.വി. വിജയൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |