തളിപ്പറമ്പ്: പീരങ്കി തളിപ്പറമ്പിൽ കണ്ടെത്തി. തളിപ്പറമ്പ് ചിറയുടെ സമീപത്ത് നിന്ന് ദേശീയ പാതയിലേക്കുള്ള റോഡിൽ ഹൈവേ ഇൻ ഹോട്ടലിന്റെ പിറകുവശത്ത് പി.വി രാജന്റെ തറവാടുവീടിന്റെ പറമ്പിലാണ് പീരങ്കി കണ്ടെത്തിയത്. ആൾ താമസമി ല്ലാത്ത വീടിന്റെ പറമ്പ് കാടുപിടിച്ച് കിടക്കുന്ന നിലയിലാണ്. മരം മുറിയിൽ ഏർപ്പെട്ട തൊഴിലാളികൾ ആണ് പീരങ്കി കണ്ടെത്തിയത്.
പീരങ്കിയുടെ ഒരു ഭാഗം മാത്രമാണ് മണ്ണിനുമുകളിൽ കാണപ്പെട്ടത്. വലിയൊരു ഭാഗം മണ്ണിനടിയിലാണ്. മണ്ണ് നീക്കം ചെയ്താൽ മാത്രമേ പീരങ്കി പുറത്തെടുക്കാൻ കഴിയുകയുള്ളൂ. കുപ്പം പുഴയ്ക്ക് അഭിമുഖമായാണ് പീരങ്കി സ്ഥിതി ചെയ്യുന്നത്. ടിപ്പുവിന്റെ പടയോട്ടം നടന്ന പ്രദേശമാണിതെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ടിപ്പു കോട്ടയുടെ അവശിഷ്ടമെന്ന് പറയപ്പെടുന്ന സ്ഥലവും തളിപ്പറമ്പ് ക്ഷേത്രത്തിന്റെ പരിസരത്തായുണ്ട്. പീരങ്കി കണ്ടെത്തിയത് അധികൃതർ പുരാവസ്തു വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |