കണ്ണൂർ: മഹാകവി മോയിൻ കുട്ടി വൈദ്യരുടെ ബദറുൽ മുനീർഹുസ്നുൽ ജമാൽ അനശ്വര പ്രണയ കാവ്യത്തിന്റെ 150ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.സാംസ്കാരിക വകുപ്പുമായി ചേർന്ന് എരഞ്ഞോളി മൂസ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടി ഫോക്ലോർ അക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൈസൽ എളേറ്റിൽ അധ്യക്ഷനായി. ബദറുൽ മുനീർഹുസ്നുൽ ജമാൽ കാവ്യത്തിന് രംഗഭാഷ്യം നൽകിയ നാടക കൃത്ത് ഇബ്രാഹിം വേങ്ങര, കലാമണ്ഡലം വനജ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെയും ആദരിച്ചു. മോയിൻ കുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമി ചെയർമാൻ ഹുസൈൻ രണ്ടത്താണി, ഫോക്ലോർ അക്കാഡമി സെക്രട്ടറി എവി അജയകുമാർ, നവാസ് കച്ചേരി, ഖമറുദ്ദീൻ കീച്ചേരി സംസാരിച്ചു. ഇശലിരമ്പം സംഗീത വിരുന്നും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |