കണ്ണൂർ:പി രാമകൃഷ്ണൻ കർമ്മ ധീരനായ പോരാളിയും നിസ്വാർത്ഥ സേവകനുമായിരുന്നെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ പറഞ്ഞു. മുൻ ഡി.സി.സി അദ്ധ്യക്ഷനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി.രാമകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ പയ്യാമ്പലത്ത് സ്മൃതി മണ്ഡപത്തിൽപുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന
അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസി. അഡ്വ. മാർട്ടിൻ ജോർജ്ജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നേതാക്കളായ സതീശൻ പാച്ചേനി, മേയർ ടി.ഒ മോഹനൻ ,പ്രൊഫ:എ.ഡി.മുസ്തഫ, കെ.പ്രമോദ് എൻ.പി ശ്രീധരൻ, കെ.സി മുഹമ്മദ് ഫൈസൽ, വി.വി.പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, സുരേഷ് ബാബു എളയാവൂർ, ടി ജയകൃഷ്ണൻ,സി.ടി.ഗിരിജ,എം.പി.വേലായുധൻ,പി.മാധവൻ, സി രഘുനാഥ്,കെ.സി.ഗണേശൻ, കൂക്കിരി രാകേഷ് ,സുധീപ് ജെയിംസ്, പി.മുഹമ്മദ് ശമ്മാസ്, അമൃത രാമകൃഷ്ണൻ, വസന്ത് പള്ളിയാംമൂല ,കെ.കമൽജിത്ത്, ടി.കെ.അജിത്ത് ,കല്ലിക്കോടൻ രാകേഷ്, പി.ആറിന്റെ പത്നി ഷൈമലത, മകൻ ദീപക് കൃഷ്ണ,മകൾ ദിവ്യ ശ്രീകുമാർ, ദീപ ഷാജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |