SignIn
Kerala Kaumudi Online
Friday, 19 April 2024 2.40 AM IST

തിരുവർക്കാട്ട് കാവ് രാമായണ മാസാചരണം സമാപിച്ചു

photo
രാമായണ മാസാചരണ സമാപന സമ്മേളനം പ്രഫ: മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:മാടായി തിരുവർക്കാട്ട് കാവിൽ ക്ഷേത്ര നവീകരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന രാമായണ മാസാചരണത്തിന് സമാപനമായി. ദിവസവും രാവിലെയും വൈകീട്ടും രാമായണ പാരായണം അദ്ധ്യാത്മിക പ്രഭാഷണം , രാമായണ പാരായണ മത്സരം എന്നിവയും നടന്നിരുന്നു. സമാപന ദിവസം എൽ.പി,യു.പി, ഹൈസ്കൂൾ , പൊതു വിഭാഗം എന്നിവർക്കായി രാമായണ പ്രശ്നോത്തരിയും നടന്നു. സമാപന പരിപാടി ഫോക് ലോർ അക്കാഡമി മുൻ ചെയർമാനും എഴുത്തുകാരനുമായ പ്രൊഫ ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ഉപഹാരങ്ങളും നൽകി. ക്ഷേത്ര നവീകരണ സമിതി പ്രസിഡന്റ് അഡ്വ: ടി.വി.ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നവീകരണ സമിതി ജനറൽ സെക്രട്ടറി കെ.വി.എൻ.ബൈജു , ക്ഷേത്ര കലാ അക്കാഡമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, എം.പി.ചന്തു വെങ്ങര, കെ.സജീവൻ , എ.രാകേഷ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.