SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.34 PM IST

 പ്രദീപ് മണ്ടൂരിന് സ്വീകരണം നല്‍കി 

pradeepmandoor
സാഹിത്യ അക്കാഡമിയുടെ പുരസ്‌കാരം നേടിയ പ്രദീപ് മണ്ടൂരിന് സ്‌നേഹാദരം പരിപാടിയിൽ എഴുത്തുകാരൻ സന്തോഷഏച്ചിക്കാനം ഉപഹാരം നൽകുന്നു

പിലാത്തറ: കേരള സാഹിത്യ അക്കാഡമിയുടെ 2021 ലെ നാടകരചന അവാർഡ് നേടിയ പ്രദീപ് മണ്ടൂരിന് നാടകപ്രവർത്തകരുടെ കൂട്ടായ്മ പിലാത്തറ നാടകത്തറ സ്വീകരണം നൽകി. നാടകത്തറ പ്രസിദ്ധീകരിച്ച നമുക്ക് ജീവിതം പറയാം എന്ന നാടക സമാഹാരത്തിനാണ് പ്രദീപിന് അക്കാഡമി പുരസ്‌കാരം ലഭിച്ചത്. കുളപ്പുറം സാംസ്‌കാരിക കേന്ദ്രം ഓഡിറ്റോറിയത്തിൽ നടന്ന സ്‌നേഹാദരം പരിപാടിയിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം പ്രദീപ് മണ്ടൂരിന് നാടകത്തറയുടെ സ്‌നേഹോപഹാരം സമ്മാനിച്ചു. സിനിമാ താരവും നാടക പ്രവർത്തകനുമായ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥി ആയിരുന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.വി.ഉണ്ണികൃഷ്ണൻ ആശംസാ പ്രസംഗവും പ്രദീപ് മണ്ടൂർ മറുപടി പ്രസംഗവും നടത്തി. കെ.കെ.സുരേഷ് കടന്നപ്പള്ളി സ്വാഗതവും എ.വി.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.തുടർന്ന് പരിയാരം നാടക വേദിയുടെ നാടകം 'മല്ലനും മാതേവനും' അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.