പയ്യന്നൂർ : ഖാദി മേഖലയിലെ നെയ്ത്ത്, നൂൽപ് അനുബന്ധ മേഖലയിലെ തൊഴിലാളികൾ 22 മുതൽ സ്ഥാപനങ്ങൾക്ക് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിക്കുവാൻ ഖാദി വർക്കേഴ്സ് യൂണിയൻ ( സി.ഐ.ടി.യു. ) ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലായി നിരവധി തൊഴിൽ സ്ഥാപനങ്ങൾ
അടഞ്ഞു കിടക്കുകയാണ്.
നൂൽപ്പ് കേന്ദ്രങ്ങളിൽ പരുത്തി ക്ഷാമം കാരണമുള്ള പ്രതിസന്ധി നെയ്ത്തിനെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സ്ളെെവറും പാവും ലഭ്യമാക്കി തൊഴിൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ സാഹചരൃമൊരുക്കുക,കൂലി കുടിശിക ഉടൻ അനുവദിച്ച് വിതരണം ചെയ്യുക, പ്രത്യേക സമാശ്വാസ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ല ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) അനിശ്ചിതകാല സമരം തുടങ്ങുന്നത്.
ഒ . കാർത്ത്യായനി അദ്ധ്യക്ഷത വഹിച്ചു. കെ .യു. രാധാകൃഷ്ണൻ, കെ.സത്യഭാമ, കെ.സുശീല, സി.സതി, എം.കുഞ്ഞമ്പു, ടി.പി.രാജൻ, പി.വി.ഗംഗാധരൻ, സി.വി.ദിലീപ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |