SignIn
Kerala Kaumudi Online
Saturday, 20 April 2024 10.18 AM IST

ചിറക്കലിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും ഏഴുപവൻ കവന്നു

thaft

കണ്ണൂർ: ചിറക്കൽ കുളത്ത് പൂട്ടിയിട്ട വീടുകുത്തിതുറന്ന് ഏഴു പവൻ സ്വർണാഭരണങ്ങൾ കവർന്നു. ചിറക്കൽ ചിറയ്ക്കു സമീപം താമസിക്കുന്ന ആയിഷാബിയുടെ വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. ആയിഷാബി 11ന് പയ്യന്നൂരിലുള്ള ബന്ധുവീട്ടിൽ പോയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇവർ തിരിച്ചെത്തിയത്.

ഈസമയത്താണ് വീട്ടിൽ മോഷണം നടന്നതായി മനസിലാകുന്നത്. വീടിന്റെ ഒരുവശത്തുള്ള ജനൽ തുറന്നിട്ട നിലയിലായിരുന്നു. പിന്നീട് നോക്കിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിതുറന്ന നിലയിൽ കണ്ടെത്തിയത്. വീടിന്റെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ഏഴുപവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.

ആയിഷാബി ഈ വീട്ടിൽ തനിച്ചാണ് താമസം. മകനും കുടുംബവും വിദേശത്താണുള്ളത്. ബന്ധുവീട്ടിൽ മാറി നിൽക്കാൻ പോയ സമയത്താണ് മോഷണമെന്നാണ് ആയിഷാബിയുടെ പരാതി. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക്, ഡോഗ് സ്‌ക്വാഡുകളും പരിശോധനനടത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.