SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.32 PM IST

ജില്ലാ തല ക്വിസ് മത്സരം ഒളവറയിൽ

qies

തൃക്കരിപ്പൂർ: കാസർകോട് ജില്ലാ ക്വിസ് അസോസിയേഷന്റെയും ഒളവറ ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തിൽ അറുപതാമത് ജില്ലാതല ക്വിസ് മത്സരം ഒളവറ സങ്കേത ഗവ. യു.പി.സ്കൂളിൽ പ്രത്യേകം തയ്യാറാക്കുന്ന ഓപ്പൺ ഒഡിറ്റോറിയത്തിൽ നടക്കുമെ ന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 28ന് രാവിലെ 10ന് എം.രാജഗോപാലൻ എം.എൽ.എ.

ക്വിസ് മത്സരം ഉദ്ഘാടനം ചെയ്യും.'സമര ചരിത്ര ഭാരതം' എന്ന വിഷയത്തെ ആസ്പദമാക്കി എൽ പി, യു പി, ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിലായി രണ്ടുപേരടങ്ങുന്ന ടീമിന് മത്സരത്തിൽ പങ്കെടുക്കാം. സമാപന ചടങ്ങിൽ തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് അനുമോദന പ്രഭാഷണവും സമ്മാനദാനവും നിർവഹിക്കും. ഉച്ച കഴിഞ്ഞ് 2 ന് കൃഷ്ണകുമാർ പള്ളിയത്തിന്റെ 'പല്ലനയാറിൻ തീരത്ത്' എന്ന കഥാ പ്രസംഗം അവതരിപ്പിക്കും.വാർത്താ സമ്മേളനത്തിൽ ക്വിസ് അസോസിയേഷൻ പ്രസിഡന്റ് ടി.വി.വിജയൻ , സെക്രട്ടറി വി.തമ്പാൻ , ഒളവറ ഗ്രന്ഥാലയം ഭാരവാഹികളായ കടിയാൻ പ്രഭാകരൻ, കെ.വി.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.