SignIn
Kerala Kaumudi Online
Friday, 29 March 2024 7.58 AM IST

സമഗ്രവികസനം സ്വപ്നം: പയ്യന്നൂരിലെത്തും നൂറു കോടിയുടെ പദ്ധതി

payyannoor

താലൂക്ക് വികസനസമിതിയോഗത്തിൽ എം.എൽ.എയുടെ ഉറപ്പ്

പയ്യന്നൂർ : പയ്യന്നൂർ നഗരത്തിന്റെ സമഗ്ര വികസനത്തിന് അനുഭാവപൂർവമായ നടപടികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന്

ടി.ഐ.മധുസൂദനൻ എം.എൽ.എ. നൂറു കോടി രൂപയുടെ വികസന പദ്ധതികൾ സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ താലൂക്ക് വികസന സമിതി യോഗത്തിലാണ് ഇക്കാര്യം എം.എൽ.എ വ്യക്തമാക്കിയത്.

നഗരവികസനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തല യോഗം ചേർന്നുകഴിഞ്ഞു. രാഷ്ട്രീയ പാർട്ടി സംഘടനാ പ്രതിനിധികൾ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തി ഉടൻ സമഗ്ര ചർച്ച നടത്തുമെന്നും എം.എൽ.എ ഉറപ്പുനൽകി.

നഗരത്തിലെ റോഡുകളുടെ വികസനത്തിന് സ്ഥലപരിമിതി വലിയ പ്രശ്നമാണെന്നും എം.എൽ.എ പറഞ്ഞു.നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കൂടുതൽ സേനയെ വിന്യസിക്കുമെന്ന് പൊലീസ് അധികൃതർ യോഗത്തിൽ അറിയിച്ചു. ഓണം അടുത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ പയ്യന്നൂരിൽ ലഭ്യമാക്കണമെന്ന് ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.ബൈപാസ് റോഡിന്റെ പുനർ നിർമ്മാണത്തിന് താൽക്കാലിക പരിഹാരമായിട്ടുണ്ടെന്നും കാലവർഷം തീരുന്ന മുറയ്ക്ക് പ്രവൃത്തി പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

പയ്യന്നൂർ സ്‌പെഷൽ താഹസിൽദാർ എസ്.ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല , വൈസ് പ്രസിഡന്റ് എം.വി. അപ്പുക്കുട്ടൻ, മറ്റു ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

സി.എൻ.ജി ലഭ്യത ഉറപ്പാക്കണം

പയ്യന്നൂരിലെ സി.എൻ.ജി ഓട്ടോറിക്ഷകൾക്ക് ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നിനായി സി.എൻ.ജി പമ്പിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കംപ്രസറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ടെങ്കിലും മൂന്ന് മാസമായിട്ടും പണി പൂർത്തിയായിട്ടില്ലെന്നും വിവരം ജില്ല സപ്ലൈ ഓഫിസറെ അറിയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട പ്രതിനിധി യോഗത്തെ അറിയിച്ചു.

തൊണ്ടിവാഹനങ്ങൾ നീക്കും

പയ്യന്നൂർ പൊലീസ് മൈതാനത്ത് കൂടിയിട്ടിരിക്കുന്ന പഴയ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു. കോടതിയിൽ തീർപ്പാവാത്ത കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ കോടതിയുടെ അനുമതിയോടെ മാത്രമെ ലേലം ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും ഈ വാഹനങ്ങൾ തളിപ്പറമ്പ് ഡംബിംഗ് യാർഡിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പരിഗണനയിലാണെന്നും എസ്.എച്ച്.ഒ യോഗത്തിൽ പറഞ്ഞു.

അഭിപ്രായങ്ങൾ,​ തീരുമാനങ്ങൾ

പി.ഡബ്ല്യു.ഡി. റോഡിന് വശങ്ങളിലുള്ള കലുങ്കുകൾ മൺസൂൺ പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കും

പെരുന്തട്ട, കുറ്റൂർ സ്മാർട്ട് വില്ലേജ് നിർമ്മാണം പുരോഗമിക്കുന്നതായി സ്റ്റേറ്റ് നിർമ്മിതി കേന്ദ്രം.

ചെറുപുഴ, കാനംവയൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് കാര്യക്ഷമമാകണം

വടവന്തൂർ പാലം നിർമ്മാണം വൈകിപ്പിക്കുന്ന കരാറുകാരനെ രിമ്പട്ടികയിൽ ഉൾപ്പെടുത്തണം

പയ്യന്നൂർ മേഖലയിലെ മയക്കുമരുന്ന് ഉപയോഗവും വിൽപനയും തടയണം

ചപ്പാരപ്പടവ് കുടിവെള്ള പദ്ധതി പൂർത്തിയാക്കാൻ നടപടി വേണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.