SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.33 AM IST

വേതനമില്ലാതെ ബി.എൽ.ഒമാർ, ആധാർ ലിങ്ക് ചെയ്യാൻ നെട്ടോട്ടം

aadhar

കണ്ണൂർ: തിരഞ്ഞെടുപ്പ് ജോലിചെയ്ത ബി.എൽ.ഒമാർക്ക് ഒരുവർഷമായി പ്രതിഫലം നൽകാത്ത സർക്കാർ വീണ്ടും അമിത ജോലി അടിച്ചേൽപ്പിച്ചു പീഡിപ്പിക്കുന്നതായി ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ. ഇതിൽ പ്രതിഷേധിച്ചു സംസ്ഥാനത്താകെയുള്ള 25,000 ബി.എൽ.ഒമാർ തിരുവോണനാളിൽ വീടുകളിൽ ഭക്ഷണം കഴിക്കാതെ പട്ടിണി സമരം നടത്തും.

കഴിഞ്ഞ വർഷം ചെയ്ത ജോലിയുടെ ഓണറേറിയമായ 7200 രൂപയാണ് ഇവർക്ക് നൽകാതിരിക്കുന്നത്. ഓണക്കാലത്തെങ്കിലും ഈതുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ചീഫ് ഇലക്ടറൽ ഓഫിസർക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല. തുച്ഛമായ വരുമാനക്കാർ പലരും ബി.എൽ.ഒമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ്‌ വേളയിൽ മുഴുവൻ സമയം അധ്വാനിച്ചിട്ടും തങ്ങൾക്ക് മാത്രം ഓണറേറിയം അനുവദിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
ഒരു വർഷത്തേക്ക് ആറായിരം രൂപ ഓണറേറിയവും 1200രൂപ ഫോൺ ചാർജുമാണ് ഇവർക്ക് നൽകുന്നത്. വേതനമില്ലെങ്കിലും ഉത്തരവാദിത്വമുള്ള ജോലി അടിച്ചേൽപ്പിക്കുന്നതിൽ യാതൊരു കുറവുമില്ലെന്ന് ഇവർ പറയുന്നു. വോട്ടർ ഐഡി കാർഡിനൊപ്പം ആധാർ ലിങ്കിംഗ് എന്ന പുതിയ ദൗത്യമാണ് ഇവരെ ഏൽപ്പിച്ചിട്ടുള്ളത്. വർഷങ്ങൾക്കു മുൻപ് ബി.എൽ.ഒമാർ വീടുകൾ കയറി വോട്ടർമാരുടെ ആധാർ നമ്പറുകൾ ശേഖരിച്ചതാണ്. എന്നാൽ അതുപിന്നീട് നടപ്പിലാക്കാതെ പാഴായി. ഇപ്പോൾ വീണ്ടും വോട്ടർമാരുടെ ആധാർ നമ്പർ ശേഖരിച്ച് ഓൺ ലൈനായി ലിങ്കു ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് കൃത്യമായ വേതനം പ്രഖ്യാപിക്കാതെ പാരിതോഷികമാണ് സർക്കാർ നൽകുമെന്നു പറയുന്നത്.

ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ ആധാർ ലിങ്ക് ചെയ്യുന്ന ബൂത്ത് ലെവൽ ഓഫീസർക്ക് 7500 രൂപയും രണ്ടാംസ്ഥാനത്ത് എത്തുന്ന ബൂത്ത് ലെവൽഓഫീസർക്ക് 5000രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ മറ്റുള്ളവരുടെ കാര്യത്തിൽ എങ്ങനെയാണ് വേതനം നൽകുകയെന്ന കാര്യത്തിൽ അധികൃതർ മൗനം പാലിക്കുകയാണ്.


അവഗണനയുടെ കഥതുടരുന്നു

മറ്റുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പെന്നാൽ ഒന്നോ രണ്ടോ ദിവസമുള്ള ഡ്യൂട്ടിയാണെങ്കിൽ ബി.എൽ.ഒമാർക്ക് ഒരുമാസം മുമ്പെ ജോലിതുടങ്ങണം. തിരഞ്ഞെടുപ്പ് ദിവസമാണ് ഇവർക്ക് അധ്വാനം കൂടുതൽ. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 15 ദിവസം അധ്വാനിച്ചതിന് ഒരു ദിവസത്തെ വേതനമായ 650 രൂപ ലഭിച്ചതു തന്നെ മാസങ്ങൾ കഴിഞ്ഞാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയതിനുള്ള വേതനം അടുത്തകാലത്താണ് അനുവദിച്ചതെന്ന് ഇവർ പറയുന്നു.


ബി.എൽ.ഒമാർക്ക് ചുരുങ്ങിയത് പത്തുദിവസത്തേക്ക് ഡ്യൂട്ടിലീവ് അനുവദിച്ച് മതിയായ വേതനം കുടിശിക വരുത്താതെ നൽകാൻ സർക്കാർ തയ്യാറാകണം
ജനറൽ സെക്രട്ടറി, ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ

സംസ്ഥാനത്താകെ 25,000 ബി.എൽ.ഒമാർ

ഒരു വർഷം ലഭിക്കുക 7500 രൂപ ഓണറേറിയം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, BLO
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.