SignIn
Kerala Kaumudi Online
Thursday, 25 April 2024 2.28 PM IST

ഉച്ചഭക്ഷണത്തുക കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി

photo-1

കണ്ണൂർ :അദ്ധ്യാപക സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്റി വി.ശിവൻകുട്ടി നടത്തിയ ചർച്ചയിൽ ഉച്ചഭക്ഷണത്തുക കാലോചിതമായി പരിഷ്‌കരിച്ചേ മതിയാകൂ എന്ന കേരള പ്രൈവ​റ്റ് പ്രൈമറി ഹെഡ്മാസ്​റ്റേഴ്‌സ് അസോസിയേഷന്റെ ആവശ്യത്തോട് മന്ത്റി വളരെ അനുഭാവ പൂർണമായാണ് പ്രതികരിച്ചതെന്ന് കെ.പി.പി.എച്ച്.എ ഭാരവാഹികൾ പറഞ്ഞു. ഓണാവധി കഴിഞ്ഞുള്ള ആഴ്ചയിൽത്തന്നെ ഇതു സംബന്ധിച്ച് സർക്കാർ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.തിരുവോണ ദിവസത്തെ നിരാഹാര സമരത്തിൽ നിന്ന് പിൻമാറണമെന്നും സർക്കാരുമായി സംഘടന അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണമെന്നും മന്ത്റി ആവശ്യപ്പെട്ടു.നിയമസഭയിൽ മന്ത്റി നടത്തിയ പ്രസ്താവനയുടെയും അദ്ദേഹം സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ നൽകിയ ഉറപ്പിന്റെയും പശ്ചാത്തലത്തിലും കെ.പി.പി.എച്ച്.എ. പ്രഖ്യാപിച്ച തിരുവോണ ദിവസത്തെ നിരാഹാര സമരത്തിൽ നിന്നും താല്ക്കാലികമായി പിന്മാറുന്നതായി കെ.പി. പി .എച്ച്. എ. സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.