SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.59 AM IST

ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം 20 മുതൽ

library

കണ്ണൂർ:ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഈ മാസം 20 മുതൽ 25 വരെ കലക്ടറേറ്റ് മൈതാനിയിൽ നടക്കും. 20ന് പകൽ മൂന്നിന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ പ്രസാധകരെല്ലാം അണിനിരക്കുന്ന മേളയിൽ 140 സ്റ്റാളുകളിലായി പുസ്തക പ്രദർശനവും വിൽപ്പനയുമുണ്ടാകും.
ഗ്രന്ഥശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമൊപ്പം പൊതുജനങ്ങൾക്കും ഇളവുകളോടെ പുസ്തകം വാങ്ങാം. സാഹിത്യ അക്കാഡമി അവാർഡു ജേതാക്കൾക്കുള്ള അനുമോദനം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, വനിതാ സംഗമം, ബാലവേദി ചിത്രകാര സംഗമം തുടങ്ങി വിവിധ അനുബന്ധ പരിപാടികളുണ്ടാകും. എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും.
പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ.രമേശ് കുമാർ, ജില്ലാ സെക്രട്ടറി പി.കെ. വിജയൻ, വി.കെ.പ്രകാശിനി, ടി. പ്രകാശൻ, വൈക്കത്ത് നാരായണൻ, കെ.ശിവകുമാർ, പവിത്രൻ മൊകേരി, പി.ജനാർദനൻ, കെ.ടി. ശശി, മനോജ് കുമാർ പഴശ്ശി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.