SignIn
Kerala Kaumudi Online
Thursday, 25 April 2024 5.03 AM IST

കണ്ണൂരിൽ 17 ന് വനിതാ ലീഗ് സെമിനാർ

leage

കണ്ണൂർ:പാശ്ചാത്യ ലോകം തിരസ്‌കരിച്ചു കൊണ്ടിരിക്കുന്നവികലമായ ആശയങ്ങൾ ജൻഡർ ന്യൂട്രലിറ്റിയുടെ പേരിൽ കുരുന്നമനസുകളിലേക്ക് കുത്തിവെക്കാനുള്ള ഇടതുസർക്കാറിന്റെ കുതന്ത്രം തുറന്നു കാണിക്കുന്നതിന് സെപ്റ്റംബർ 17 ന് കണ്ണൂരിൽ സെമിനാർ സംഘടിപ്പിക്കാൻ വനിതാ ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് സി. സീനത്ത് അദ്ധ്യക്ഷത വഹിച്ചു.വിലക്കയറ്റത്തിനെതിരെ ഈമാസം അഞ്ചിന് പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്ത്രീ കൂട്ടായ്മ സംഘടിപ്പിക്കാനും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മണ്ഡലം തലങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.യോഗത്തിൽ സംസ്ഥാന സെക്രട്ടറി റോഷ്നി ഖാലിദ് ജില്ലാ ഭാരവാഹികളായ സക്കീന തെക്കയിൽ ഷമീമ ജമാൽ എന്നിവർ പ്രസംഗിച്ചു.എം മൈമൂനത്ത് ,എ.എം.ഹാജിറ ,കെ.ടി.ഹവ്വാബി, പി.പി.നദീറ , റംസീന റൗഫ്, പി.പി.ഷാഹിദ,പി.ഷമീമ , പി.കെ.ബൽക്കീസ് ,എം.ശബാന, കെ.ശബാന, കെ.പി.സീനത്ത്, നെജീദാ സാദിഖ് ,എം.എം.നൂർജഹാൻ, സിവി.സാഹിറ, സി.നിസാമി,റഷീദമഹലിൽ,ഒടിയിൽ റഷീദ ,സി.എച്ച്.ഖൈറുന്നിസ,കെ.ഷക്കീല ,ഷെറീന ചൊക്ലി,കെ.ടി.തസ്നി,ടി.എം.റുബ്സീന എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി പി.സാജിത സ്വാഗതം പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.