ഇരിട്ടി: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ടിന്റെ മികച്ച ക്ലബ് ഉൾപ്പെടെ 11 അവാർഡുകൾ ഇരിട്ടി ലയൺസ് ക്ലബിന് ലഭിച്ചു. ഡിസ്ട്രിക്ടിലെ മികച്ച പ്രസിഡന്റ് വിജേഷ് ഒ, സെക്രട്ടറി ജോസഫ് സ്കറിയ, ട്രഷറർ റീന ഹരീഷ് ബാബു എന്നിവർക്ക് പുരസ്കാരങ്ങൾ ലഭിച്ചു. ഇരിട്ടി ലയൺസ് കമ്മ്യൂണിറ്റി ഹാളിൽ ഓണാഘോഷ കുടുംബ സംഗമ പരിപാടികൾക്കിടെ മുൻ ഗവർണർ അഡ്വ. ഡെന്നിസ് തോമസ് അവാർഡുകൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോസഫ് സ്കറിയ
അദ്ധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്ട് ക്യാബിനറ്റ് ഓഫീസർമാരായ കെ. സുരേഷ് ബാബു, അനൂപ് കെ.ടി, വിജേഷ് ഒ, ഡോ. ജി ശിവരാമകൃഷ്ണൻ, ജോസ് കെ.ജെ, സുരേഷ് മിലൻ, വിൻസി ജോസഫ് പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി ബിജോയ് എ.എം നന്ദി പറഞ്ഞു. ക്ലബ്ബിലെ അദ്ധ്യപകരായ അഡ്വ. ഡെന്നിസ് തോമസ്, കെ.ടി അനൂപ്, കെ.ജെ ജോസ്, ശ്രീജ അനൂപ്, ബിന്ദു പ്രവീൺ, വിൻസി ജോസഫ് എന്നിവരെ ആദരിച്ചു.
ഇരിട്ടി ലയൺസ് ക്ലബിന് ലഭിച്ച പുരസ്കാരങ്ങൾ മുൻ ഗവർണർ അഡ്വ. ഡെന്നിസ് തോമസ് വിതരണം ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |