SignIn
Kerala Kaumudi Online
Friday, 19 April 2024 8.51 PM IST

മുഖ്യമന്ത്രി ഇക്കുറി തിരുവോണത്തിന് നാട്ടിലില്ല;എം.വി ഗോവിന്ദനും നിയുക്ത സ്പീക്കറും പുറത്ത് തന്നെ

pinarayi

കണ്ണൂർ: ഓണത്തിന് ഇത്തവണ മുഖ്യമന്ത്രി നാട്ടിലെത്തില്ല. പുതുതായി സ്ഥാനമേറ്റ സി.പി. എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ എൽ. ഡി. എഫ് കൺവീനർ ഇ.പി ജയരാജനും തിരുവോണത്തിന് ഇക്കുറി കണ്ണൂരിലെത്തില്ല. മുഖ്യമന്ത്രി ഔദ്യോഗിക തിരക്കുകൾ കാരണം ഇക്കുറി ഓണത്തിന് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ കുടുംബാംഗങ്ങളുമായി നാട്ടുകാരുമൊത്ത് ഓണമാഘോഷിക്കാൻ എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. നിയുക്ത സ്പീക്കർ എ. എൻ ഷംസീർ ഓണമാഘോഷിക്കുന്നത് ഇക്കുറി കോഴിക്കോടുനിന്നാണ്. എന്നാൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി, രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എ എന്നിവർ ഇക്കുറി കുടുംബാംഗങ്ങളുമൊന്നിച്ചു വീട്ടിൽ നിന്നും ഓണമാഘോഷിക്കും.

സിപി.എം ഗൃഹസന്ദർശനത്തിന്

സി.പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ ഇക്കുറി തിരുവോണത്തിന് സി.പി. എം പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും. എം.എൽ.എമാരായ കെ.വി.സുമേഷ്, എം.വിജിൻ, കെ.കെ.ശൈലജ, ടി.ഐ മധുസൂദനൻ, സണ്ണി ജോസഫ്, സജി ജോസഫ് എന്നിവർ മണ്ഡലത്തിലെ ഓണാഘോഷപരിപാടികളിൽ പങ്കെടുക്കും. കൊവിഡിന് ശേഷം രണ്ടുവർഷമായി മുടങ്ങിയിരുന്ന ഓണാഘോഷത്തിന് ഇക്കുറി മഴയും വില്ലനായിട്ടുണ്ട്. ക്ലബുകളും സാംസ്‌കാരിക കേന്ദ്രങ്ങളും തിരുവോണദിവസം നടത്താനിരുന്ന പരിപാടികളിൽ വെട്ടിചുരുക്കൽ നടത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.