SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.00 PM IST

ഊഞ്ഞാൽ, തിരുവാതിര. പുലിക്കളി: ഓണം വിരുന്നാക്കി സി.മാധവൻ വായനശാല

pinarayi
ഫുട്‌ബോൾ താരം സി.കെ. വിനീത്, കുമാരി പല്ലവി, സി.സോമൻ എന്നിവർ ഊഞ്ഞാലാടി ഉദ്ഘാടനം നിർവഹിച്ചപ്പോൾ

പിണറായി: സി.മാധവൻ സ്മാരക വായനശാല ഒരുക്കിയ ഓണാഘോഷപരിപാടി ഊഞ്ഞാൽ ഓണം 2022 മറക്കാത്ത അനുഭവമായിരുന്നു നാട്ടുകാർക്ക്. വൃക്ഷനിബിഡമായ കാടൻ രയരോത്ത് ക്ഷേത്രത്തിനടുത്ത പറമ്പിൽ പൂക്കളാൽ അലങ്കരിച്ച് ഒരുക്കിയ 20 ഊഞ്ഞാലിൽ കുടുംബ സമേതം ഊഞ്ഞാലാടിയായിരുന്നു ഇവരുടെ ആഘോഷം.

പ്രശസ്ത ഫുട്‌ബോൾ താരം സി.കെ. വിനീത്, കുമാരി പല്ലവി, സി.സോമൻ എന്നിവരായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ കാരുണ്യഭവനിലേക്കും തലശ്ശേരിയിൽ തെരുവിൽ അലയുന്നവർക്കുളള ഓണസദ്യക്കുള്ള കാശും വായനശാല ഭാരവാഹികൾ ബന്ധപ്പെട്ടവർക്ക് കൈമാറി. തുടർന്ന് ഫോക് ലോർ അക്കാഡമി അവാർഡ് ജേതാവായ കുട്ടാപ്പു കതിരൂർ നാടൻ പാട്ട് അവതരിപ്പിച്ചു.ചെന്താര കാട്ടിൽ പീടികയുടെ പുലികളും വേട്ടക്കാരനും ചെണ്ടയുടെ താളത്തിൽ ചുവട് വെച്ചത് കാണികൾക്ക് കൗതുകമായി മാറി. പത്തൊമ്പതാം വാർഡിലെ വിവിധ കുടുംബശ്രീ ടീമുകൾ തിരുവാതിരക്കളി അവതരിപ്പിച്ചു.

വായനശാല പരിധിയിലെ 75 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഓണക്കോടി വിതരണം ചെയ്തു. തുടർന്ന് പഴയകാലത്തെ നാട്ടുകളികളുടെ ഓർമ്മപ്പെടുത്തലായി ഡപ്പകളി അരങ്ങേറി ഓണപ്പാട്ടുകളുംപഴയകാലത്തെ സുന്ദര ഗാനങ്ങളും കോർത്തിണക്കി ബ്ലാക്ക് ആൻഡ് വൈറ്റ് തലശ്ശേരി ഒരുക്കിയ ഗാനമേള ഹൃദ്യമായ ഓണവിരുന്നായി. ഒരു നാടാകെ കുടുംബ സമേതം ഒഴുകിയെത്തിയ ഈ ഓണാഘോഷം നാട്ടുകൂട്ടായ്മയുടെ തലത്തിലേക്ക് മാറി. വാർഡ് മെമ്പർ കെ.വിമല അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി അഡ്വ.വി.പ്രദീപൻ സ്വാഗതവും പ്രസിഡന്റ് കെ.ഭാസ്‌കരൻ നന്ദിയും പറഞ്ഞു.
.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.