SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.27 AM IST

തെരുവുനായശല്യത്തിനെതിരെ കളക്ടറേറ്റിലെ മരത്തിലേറി കൂക്കാനത്തിന്റെ പ്രതിഷേധം

kokkanam

കണ്ണൂർ: തെരുവ് നായ ശല്യം തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുൻപിൻ ഒറ്റയാൾ സമരം നടത്തി. പ്രശസ്ത ശിൽപ്പിയും കലാകാരനുമായ സുരേന്ദ്രൻ കൂക്കാനമാണ് വേറിട്ട പ്രതിഷേധവുമായി കളക്ടറേറ്റിന് മുൻപിലെത്തിയത്. ഒരു കൈയ്യിൽ ചങ്ങലയുമായി മരത്തിന് മുകളിലായിരുന്നു സമരം. തെരുവ് നായകളെ പേടിച്ച്ഭൂമിയിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യത്തിൽ മനുഷ്യർക്ക് മരത്തിൽ അഭയം തേടേണ്ട അവസ്ഥയാണെന്ന് പ്രഖ്യാപിച്ചായിരുന്നു സമരം.
നേരത്തെ നിരവധി സാമൂഹിക പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സുരേന്ദ്രൻ കൂക്കാനം സമരം നടത്തിയിട്ടുണ്ട്.
തന്റെ ശരീരത്തിൽ ചിത്രങ്ങൾ വരച്ചു കൊണ്ടു കൂക്കാനം സർഗാത്മക പ്രതിഷേധം നടത്തിയിരുന്നു. എൻഡോസൾഫാൻ ഇരകൾക്കു നീതികിട്ടാനും.സ്ത്രീ പീഡനം, വാളയാർ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, വനനശികരണം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉയർത്തി കാട്ടിയായിരുന്നു കൂക്കാനത്തിന്റെ ഒറ്റയാൾ സമരങ്ങൾ.

തെരുവുനായകളെ കൊല്ലുന്നതിനെ അനുകൂലിക്കുന്നില്ല. എന്നാൽ അവയെ നിയന്ത്രിച്ചു പേവിഷബാധയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ അധികൃതർ നടപടിയെടുക്കേണ്ടതുണ്ട്. ഇതിനാണ് സമരം നടത്തുന്നത്- സുരേന്ദ്രൻ കൂക്കാനം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.