ഉദിനൂർ : കരുണ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം ഉദ്ഘാടനം നിർവ്വഹിച്ചു.പി.പി.ജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് മുഖ്യാതിഥിയായിരുന്നു. സ്വാന്ത്വന പരിചരണ രംഗത്തെ സജീവ സാന്നിദ്ധ്യം ഡോ.ടി.വി.സുരേന്ദ്രനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. അനിൽകുമാർ, പാലിയേറ്റീവ് പ്രവർത്തകരായ അബൂബക്കർ പാണ്ട്യാല, പി.കെ.സി അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ജീവിത ശൈലി രോഗ പരിരോധന ക്യാമ്പിൽ 150 പേർ രജിസ്റ്റർ ചെയ്തു. പ്രതിമാസ രക്ത പരിശോധനാ പരിപാടിയോടൊപ്പം സൊസൈറ്റി നടത്തുന്ന വിവിധ സാന്ത്വന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കെ. അനേഷ് കുമാർ സ്വാഗതവും ടി.വി.വിനോദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |