കാഞ്ഞങ്ങാട് : തെരുവുനായ്ക്കളെ കൂട്ടിലടക്കാൻ ഷെൽട്ടർ ഹോം പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ. രൂക്ഷമായ തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് തീരുമാനം. നഗരത്തിൽ അലഞ്ഞു തിരിയുന്ന അക്രമകാരികളായ തെരുവുനായ്ക്കളെ കണ്ടത്തി ഷെൽട്ടർ ഹോമിൽ പാർപ്പിക്കും
. ഹോട്ടൽ, റസ്റ്റോറന്റ് തുടങ്ങിയ വ്യാപാരികളുമായി സഹകരിച്ച് നായകൾക്ക് ഭക്ഷണം നൽകും. തെരുവുനായ ശല്യം നിയന്ത്രിക്കാൻ ഊർജിത കർമ്മ പദ്ധതികളാണ് കാഞ്ഞങ്ങാട് നഗരസഭ നടപ്പിലാക്കുന്നത്. അലക്ഷ്യമായി മാലിന്യം തള്ളുന്നത് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണമെന്നിരിക്കെ നഗരത്തെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കി മാറ്റും. തെരുവുനായകൾക്ക് വാക്സിൻ ഉറപ്പാക്കും. കൂടാതെ വളർത്തുമൃഗങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനൊപ്പം ലൈസൻസും നൽകുന്ന വിധത്തിൽ ക്രമീകരണം ഏർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |