ഇരിക്കൂർ: ഇരിക്കൂർ അഡീഷണൽ ഐ.സി.ഡി. എസ് ആഭിമുഖ്യത്തിൽ പോഷൺറാലിയും ഭക്ഷ്യമേളയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു.ഇരിക്കൂർ ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ വനിതാശിശു വികസനവകുപ്പും ഐ.സി.ഡി.എസ് ഇരിക്കൂർ അഡീഷണലും ചേർന്നാണ് അങ്കണവാടികളിൽ നിന്നും നൽകിവരുന്ന ഭക്ഷ്യവസ്തുക്കൾ കൊണ്ടുള്ള വിഭവങ്ങൾ ഒരുക്കിയത്.മേളയിൽ 99 അങ്കണവാടികളിലെ ജീവനക്കാരും കുട്ടികളുടെ അമ്മമാരും പങ്കെടുത്തു.പോഷണ മാസാചരണത്തിന്റെ ഭാഗമായി നടന്ന മേളയിൽ അമൃതം പൊടി, ചേമ്പിൻ താൾ, പനി കൂർക്ക, ക്യാരറ്റ്, പാഷൻ ഫ്രൂട്ട്, ചെമ്പരത്തി, തുടങ്ങിയവ കൊണ്ട് തയാറാക്കിയ നൂറോളം വിഭവങ്ങളുണ്ടായിരുന്നു. .ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ, നിഷ പാലത്തടത്തിൽ,ആർ.രേഷ്മ, ടി.പി.ഫാത്തിമ, ആർ.അബു, സിസിലിബേബി, ഡോ. ശ്യാമ, സജ്ജീവ്, ഡോണ, ലിസമ്മവർഗീസ്, പ്രേമലത, കെ. അനിത, ദീപ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |