SignIn
Kerala Kaumudi Online
Friday, 19 April 2024 5.47 PM IST

ശബരി ആശ്രമ ശതാബ്ദി വിളംബര ജാഥ ഉദ്ഘാടനം നാളെ

anandatheertha

പയ്യന്നൂർ : പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിന്റെ ശതാബ്ദി , ഹരിജൻ സേവാ സംഘ് നവതി ആഘോഷങ്ങളുടെ വിളംബര യാത്ര നാളെ സ്വാമി ആനന്ദതീർത്ഥാശ്രമത്തിൽ നിന്ന് ആരംഭിക്കും.ശബരി ആശ്രമത്തിലെ അന്തേവാസിയായിരിക്കെ അയിത്തത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച സ്വാമി ആനന്ദതീർത്ഥന്റെ സമാധി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചക്ക് 2 ന് ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ: എൻ.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യും. സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ മുഖ്യാതിഥിയായിരിക്കും. ഹരിജൻ സേവാ സംഘ് പ്രസിഡന്റും യാത്രാ ക്യാപ്പ്റ്റനുമായ ഡോ: എൻ.എൻ. ഗോപാലകൃഷ്ണൻ നായർ യാത്രാ സന്ദേശം നൽകും. സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് സെക്രട്ടറി കെ.പി.ദാമോദരൻ സ്വാഗതം പറയും. യാത്രാ സ്വീകരണത്തിന്റെ ഭാഗമായി 21 ന് വൈകീട്ട് 3ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കുന്ന സെമിനാറിൽ ' സ്വാമി ആനന്ദ തീർത്ഥന്റെ അയിത്തോച്ചാടന സഹനങ്ങൾ ' എന്ന വിഷയം ഡോ: പി.പ്രജിത അവതരിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.