കണ്ണൂർ: കഴിഞ്ഞ ദിവസം നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് പി.എഫ്.ഐ എന്തുകൊണ്ട് കേരളത്തിൽ മാത്രം ഇത്ര വലിയ പ്രതിഷേധവും അക്രമവും കാണിച്ചുവെന്നതിന് സംസ്ഥാനത്തെ സിപിഎമ്മും കോൺഗ്രസും മറുപടി പറയണമെന്ന് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എഫ്.ഐയുടെ ദേശദ്രോഹ പ്രവർത്തനങ്ങൾക്കെതിരെ എല്ലാ കാലത്തും നിലകൊണ്ടത് ആർ.എസ്.എസ് അടക്കമുളള സംഘടനകളാണ്. വ്യക്തമായ തെളിവുകളുടേയും മറ്റും അടിസ്ഥാനത്തിൽ പി.എഫ്.ഐയെ നിരോധിക്കേണ്ടത് കേന്ദ്രമാണെന്നും ആ വിഷയം ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പദയാത്ര നടത്തുന്ന രാഹുൽ ഗാന്ധി സംസ്ഥാനത്തിന്റെ വിഷയങ്ങളൊന്നും സംസാരിക്കാതെ ബി.ജെ.പിയേയും കേന്ദ്ര സർക്കാരിനേയും മാത്രം കുറ്റപ്പെടുത്തി മുന്നോട്ടു പോവുകയാണ്. സി.പി.എമ്മിനെ കുറിച്ച് ഒരക്ഷരം മിണ്ടാൻ കോൺഗ്രസ് തയ്യാറാവുന്നില്ല. കേരളത്തിലൂടെ യാത്ര ചെയ്യുമ്പോൾ കേരളത്തിലെ ജനങ്ങളുടെ പ്രശ്നം പറയണം, ചർച്ച ചെയ്യണം. ഇതിന് തയ്യാറാകാതെ രാഹുലും കോൺഗ്രസും നരേന്ദ്രമോദിയേയും കേന്ദ്ര സർക്കാരിനേയും മാത്രം കുറ്റപ്പെടുത്തി മുന്നോട്ട് പോവുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |