SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.23 AM IST

ഡോ.പി.വി.മോഹനനെ ആദരിച്ചു

photo-
സീനിയർ വെ​റ്ററിനറി ഡോക്ടർമാരുടെ സംസ്ഥാനസമ്മേളനത്തിൽ ഡോ.പി.വി.മോഹനെ ആദരിച്ചപ്പോൾ

കണ്ണൂർ:മൃഗസംരക്ഷണമേഖലയിൽ നടത്തിയ വിജ്ഞാനവ്യാപന സംരംഭകത്വ പ്രവർത്തനങ്ങളുടെ സമഗ്ര സംഭാവനകൾ മുൻ നിർത്തി ഡോ.പി.വി.മോഹനനെ തിരുവനന്തപുരത്ത് നടന്ന സീനിയർ വെ​റ്ററിനറി ഡോക്ടർമാരുടെ സംസ്ഥാനസമ്മേളനത്തിൽ ആദരിച്ചു.

മൃഗസംരക്ഷണമേഖലയിൽ 30 ൽ അധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്.ആകാശവാണിയിലും ദൃശ്യമാദ്ധ്യമങ്ങളിലും നിരവധി കാർഷിക പരിപാടികളിൽ പങ്കാളിയായി.സംസ്ഥാനത്തിനകത്തും പുറത്തുമായി ആയിരത്തിലധികം സംരംഭകത്വ പരിശീലനപരിപാടികൾ നടത്തിയിട്ടുണ്ട്.സംസ്ഥാനത്ത് അറവ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സ്വകാര്യ സംരംഭകരുടെ സഹായത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്തു. രാജ്യത്തെ ആദ്യ അറവുമാലിന്യമുക്ത സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് സഹായം നൽകിയതും മോഹനന്റെ സംഭാവനകളിൽ പെടുന്നു. മൃഗസംരംക്ഷണ വിഷയങ്ങളെ സംബന്ധിച്ച് 250 ലേറെ ഫോട്ടോ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.കക്കാട് പുഴയിലെ മലിനീകരണത്തിനെതിരായി ഫോട്ടോഗ്രാഫിയിലൂടെ നടത്തിയ ബോധവത്ക്കരണം ശ്രദ്ധേയമായിരുന്നു.മൃഗസംരംക്ഷണ വിഷയങ്ങളെ സംബന്ധിച്ച് 250 ലേറെ ഫോട്ടോ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.ക്ഷീരവികസന വകുപ്പിൽനിന്ന് ഡെപൂട്ടിഡയറക്ടറായി വിരമിച്ച രാജശ്രീ .കെ. മേനോൻ ആണ് ഭാര്യ.ഡോ.അക്ഷയ്,ഡോ.അശ്വനി എന്നിവർ മക്കളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.