SignIn
Kerala Kaumudi Online
Thursday, 25 April 2024 6.00 AM IST

നായകൾക്ക് വാക്സിനേഷൻ ക്യാമ്പ്

vaccine

പയ്യന്നൂർ : നഗരസഭയുടെയും വെറ്ററിനറി പോളി ക്ലീനിക്കിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന

ഊർജ്ജിത പേവിഷ ബാധ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വളർത്തു നായകൾക്കുള്ള പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. തെരു കസ്തൂർബ വായനശാല പരിസരത്ത് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.ജയ, വി.ബാലൻ, വി.വി.സജിത, ടി.പി. സെമീറ, ടി.വിശ്വനാഥൻ. കൗൺസിലർമാരായ ടി.പി. അനിൽകുമാർ , എം.പ്രസാദ്, പി.വി. സുഭാഷ്, ശാരിക, അത്തായി പത്മിനി , എ.നസീമ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ സി.സുരേഷ് കുമാർ , പഴയങ്ങാടി താലൂക്കാശുപത്രി എച്ച്.എസ്., ഇ.വി.ശശിധരൻ , വെറ്ററിനറി സർജൻ എസ്.ഹരികുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഒന്നാംഘട്ടമെന്ന നിലയിൽ വളർത്ത് നായകളുടെ റജിസ്റ്ററേഷനും പേവിഷബാധ പ്രതിരോധ കുത്തിവയ്പുമാണ് നടത്തുന്നത്. തുടർന്ന് രണ്ടാം ഘട്ടമായി തെരുവു നായകളെ പിടികൂടി കുത്തിവെപ്പ് നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.