കണ്ണൂർ: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ ഇന്ന് ജില്ലയിലെ 18 ഏരിയകളിലും നടക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമ്മേളനങ്ങളിൽ വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. സി.പി.എം നേതാക്കളായ വി. ശിവദാസൻ -പയ്യന്നൂർ, ടി.വി രാജേഷ് -പെരിങ്ങോം, ടി.കെ ഗോവിന്ദൻ- ആലക്കോട്, കെ.വി സുമേഷ് -ശ്രീകണ്ഠപുരം, എൻ. സുകന്യ - തളിപ്പറമ്പ്, പി.കെ ശ്രീമതി -മാടായി, ഇ.പി ജയരാജൻ -പാപ്പിനിശേരി, പി.പി ദിവ്യ -മയ്യിൽ, ടി.ഐ മധുസൂദനൻ -കണ്ണൂർ, പി. ഹരീന്ദ്രൻ -എടക്കാട്, എം. സുരേന്ദ്രൻ -അഞ്ചരക്കണ്ടി, പി. ജയരാജൻ -പിണറായി, എം.വി ഗോവിന്ദൻ, കാരായി രാജൻ -തലശ്ശേരി, എം.വി ജയരാജൻ -പാനൂർ, കെ.കെ ശൈലജ -കൂത്തുപറമ്പ്, വത്സൻ പനോളി -മട്ടന്നൂർ, എൻ. ചന്ദ്രൻ -ഇരിട്ടി, പി. പുരുഷോത്തമൻ -പേരാവൂർ എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |