SignIn
Kerala Kaumudi Online
Thursday, 25 April 2024 12.42 PM IST

ചരിത്രത്തിൽ നിറഞ്ഞ ആനന്ദതീർത്ഥർ‌ : അടുത്തറിയാം ഈ ചിത്രങ്ങളിലൂടെ

aanandatheertha
പയ്യന്നൂർ ശ്രീ നാരായണ വിദ്യാലയത്തിൽ ആരംഭിച്ച ചിത്രാങ്കണം ദ്വിദിന ചിത്രകലാ ക്യാമ്പ് ,ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉൽഘാടനം ചെയ്യുന്നു.

പയ്യന്നൂർ : ശ്രീനാരായണ വിദ്യാലയത്തിലെ ചരിത്ര പ്രസിദ്ധമായ ഗാന്ധി മാവിന് ചുറ്റുമുള്ള മതിലുകൾ ചരിത്ര ചിത്ര പശ്ചാത്തലത്തോടെ അണിഞ്ഞൊരുങ്ങി. ഈ ലക്ഷ്യം മുൻനിർത്തി ഇന്നലെ ആരംഭിച്ച ' ചിത്രാങ്കണം ' ചിത്രകലാക്യാമ്പോടെയാണ് സ്വാമി ആനന്ദതീർത്ഥരുടെ വിപ്ളവകരമായ ജീവിതത്തിലെ സുപ്രധാന ഏടുകൾ ചിത്രീകരിക്കപ്പെട്ടുതുടങ്ങിയത്.

കേരള ചിത്രകലാ പരിഷത്തിന്റെയും സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് രണ്ട് ദിവസങ്ങളിലായി കലാകാര സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പ് ഇന്നലെ രാവിലെ കെ.കെ.ആർ.വെങ്ങരയുടെ അദ്ധ്യക്ഷതയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ശ്രീ നാരായണ ഗുരുദേവശിഷ്യനും നവോത്ഥാന നായകനുമായ സ്വാമി ആനന്ദ തീർത്ഥന്റെ സംഭവ ബഹുലമായ ജീവിത ചരിത്ര വഴികൾ ആലേഖന ചെയ്ത ചിത്രങ്ങളാണ് ഇരുപതോളം പാനലുകളിലായി ,

പ്രശസ്തരായ ഇരുപത്തിരണ്ടോളം ചിത്രകാരൻമാർ ഒത്തുചേർന്ന് ചിത്രീകരിക്കുന്നത്.

ശ്രീ നാരായണ വിദ്യാലയവും സ്വാമി ആനത്ഥതീർത്ഥന്റെയും ചിത്രത്തോടൊപ്പമാണ് ചരിത്ര ചിത്രം ആരംഭിക്കുന്നത് .മാതാപിതാക്കൾക്കൊപ്പം പൂർവാശ്രമത്തിൽ ,​ശ്രീ നാരായണ ഗുരുവിൽ നിന്നുമുള്ള ദീക്ഷ ,1934 ജനുവരി 19ന് മഹാത്മജി ആശ്രമത്തിൽ മാവു നടുന്നത് , സ്വാമിയ്ക്കും അധ:സ്ഥിതരായ കുട്ടികൾക്കും ക്ഷേത്രപ്രവേശനം നിഷേധിക്കുന്നത്, ഗുരുവായൂർ ഊട്ടുപുരയിലെ സത്യാഗ്രഹം , ജവഹർലാൽ നെഹ്രുവിനൊപ്പം ,​, ഡൽഹിയിൽ താമ്രപത്രം സ്വീകരിക്കുന്ന ഘട്ടത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊപ്പം എന്നിങ്ങനെ ചരിത്ര പ്രാധാന്യമുള്ള ഇരുപതോളം മുഹൂർത്തങ്ങളാണ് മതിലിൽ ചിത്രീകരിച്ചിട്ടുള്ളത്.

പയ്യന്നൂരിന്റെ സ്വാതന്ത്ര്യ സമര ചരിത്രവും സ്വാമി ആനന്ദ തീർത്ഥരുടെ അയിത്തോച്ചാടന പ്രവർത്തനങ്ങളും പയ്യന്നൂരിന്റെ പൈതൃക പാരമ്പര്യങ്ങളും മറ്റും അന്വേഷിച്ചെത്തുന്ന ചരിത്രാന്വേഷകർക്ക് ഒറ്റ നോട്ടത്തിൽ മനസിലാകുന്ന തരത്തിലാണ് ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ കേരള ലളിത കലാ അക്കാഡമി വൈസ് ചെയർമാൻ എബി എൻ.ജോസഫ് മുഖ്യാതിഥിയായിരുന്നു. വി.ബാലൻ , കെ.പി.ശ്രീധരൻ, വിനോദ് പയ്യന്നൂർ , കെ.കൃഷ്ണൻ, എ.കെ.പി.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. രാമകൃഷ്ണൻ കണ്ണോം സ്വാഗതവും എൻ.രാഘവൻ നന്ദിയും പറഞ്ഞു.ചിത്രരചനാ ക്യാമ്പിന് കെ.കെ.ആർ.വെങ്ങര ,ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറിയും ക്യാമ്പ് ഡയറക്ടറുമായ വിനോദ് പയ്യന്നൂർ , രാമകൃഷ്ണൻ കണ്ണോം , എൻ.രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പ് ഇന്ന് സമാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.