തൃക്കരിപ്പൂർ: തമിഴ്നാട്ടിൽ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതതല സംഘം തൃക്കരിപ്പൂർ വീവേഴ്സ് സൊസൈറ്റി സന്ദർശിച്ചു. നെയ്ത്ത് ഉൾപ്പടെയുള്ള അനുബന്ധ പ്രവർത്തനങ്ങളുടെ പ്രവർത്തനം മനസ്സിലാക്കാനാണ് സംഘം ഇളമ്പച്ചിയിലെത്തിയത്. തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി വെങ്കിടേശന്റെ സംഘമാണ് കൈത്തറി വസ്ത്രം നെയ്ത്ത് ഉൾപ്പടെ സൊസൈറ്റിയിലെ വിവിധ പ്രവർത്തനങ്ങൾ സംഘം വിശദമായി കണ്ടു മനസിലാക്കുന്നതിനായി എത്തിയത്. ഇവിടുത്തെ നെയ്ത്ത് വസ്ത്രങ്ങളുടെ ഗുണ നിലവാരം സംബന്ധിച്ച് മനസിലാക്കിയാണ് സംഘം സന്ദർശിച്ചത്. സൊസൈറ്റി പ്രസിഡന്റ് എം. രാമചന്ദ്രൻ, സെക്രട്ടറി വിപിൻ, കെ. രഘുനാഥ്, എം.പി. കരുണാകരൻ, എം.കെ. കുഞ്ഞികൃഷ്ണൻ, ടി.വി രാമചന്ദ്രൻ, എം. സരസ്വതി, കെ.എൻ.വി. ഭാർഗവി തുടങ്ങിയവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |