മാഹി: മാഹി സെന്റ് തെരേസാ പള്ളിയിലെ തിരുനാൾ ആഘോഷങ്ങളിൽ പങ്കുകൊളളാൻ വിദൂരങ്ങളിൽ നിന്ന് പോലും ആയിരങ്ങളാണ് ഇന്നലെ വന്നെത്തിയത്. പ്രധാന ആഘോഷങ്ങളെ അനുസ്മരിപ്പിക്കും വിധമുളള ജനത്തിരക്കായിരുന്നു ഇന്നലെ. മയ്യഴിയമ്മയുടെ ആരാധകനായ മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് മയ്യഴിപ്പള്ളിയിൽ തൊഴാനെത്തി.
സെന്റ് പീറ്റേർസ് കുടുംബ യൂണിറ്റാണ് ഇന്നലെ നടന്ന തിരുനാൾ ആഘോഷ കർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചത്. കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി ദിവ്യബലിക്കും നൊവേനക്കും നേതൃത്വം നൽകി. ഫാദർ ലിജു, ഫാദർ ലോറൻസ് കൂലാസ്, ഫാദർ നിതിൻ ആന്റണി ബറുവ എന്നിവർ കാർമ്മികരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |