ചെമ്പേരി: ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 59-ാം ജന്മദിനം ആഘോഷിച്ചു. ചെമ്പേരിയിൽ എ.ജെ ജോസഫ് പതാക ഉയർത്തി. തുടർന്നു നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജോജി ആനിത്തോട്ടം അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാൽ ജന്മദിന സന്ദേശം നൽകി. ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി അനിൽകുമാർ മട്ടന്നൂർ, ടോമിച്ചൻ നടുത്തൊട്ടിയിൽ, ജയ്സൺ ചെമ്പേരി, ജില്ലാ ട്രഷറർ ബാബു അണിയറ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജോസ് വടക്കേൽ, ജില്ലാ കെ.ടി യു.സി പ്രസിഡന്റ് ബിജു പുളിക്കൽ, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ജോർജ് കാരക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. ഡപ്യൂട്ടി ചെയർമാൻ എ.ജെ ജോസഫ് കേക്ക് മുറിച്ച് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |