പഴയങ്ങാടി:ഹ്യൂമൻ റൈറ്റേഴ്സ് ഡെമോക്രാറ്റിക് ഫോറം കെട്ടിട നിർമ്മാണ ഫണ്ട് എന്ന വ്യാജ റസീറ്റ് ബുക്കുമായി ഇറങ്ങി പണപ്പിരിവ് നടത്തിയ മൂന്ന് പേരെ കണ്ണപുരം പോലീസ് പിടികൂടി. ചൊറുക്കള മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ചാണ്ടിക്കണ്ടി പുതിയ പുരയിൽ സി.പി.ഷംസുദ്ദീൻ (41), ശ്രീകണ്ഠപുരം നിടിയേങ്ങ വില്ലേജ് ഓഫീസിന് സമീപത്തെ ഷൈനി കോട്ടെജിൽ കെnവി ഷൈജു (45), നിടിയെങ്ങ മീത്തലെ വീട്ടിൽ എം.വി.മോഹനൻ (48) എന്നിവരെയാണ് മാങ്ങാട് വച്ച് കണ്ണപുരം എസ് ഐ രമേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ പൊലീസ് കൂടുതൽ റസീറ്റ് ബുക്കുകളും രേഖകളും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |