കൂത്തുപറമ്പ് : സ്പെഷ്യൽ സബ് ജയിലിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന് 12 തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചു. സൂപ്രണ്ട് (ഡെപ്യൂട്ടി സൂപ്രണ്ട്), അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 1, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 2, എന്നിവയുടെ ഓരോ തസ്തികകളും ഡെപ്യൂട്ടി പ്രിസൺ ഓഫീസറുടെ 3 തസ്തികകളും അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ 6 തസ്തികകളുമാണ് സൃഷ്ടിക്കുക.
ഇതിനുപുറമെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ നിന്ന് കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിലേക്ക് 9 തസ്തികകൾ പുനർവിന്യസിക്കാനും തീരുമാനിച്ചു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിന്റെ പ്രവർത്തനം ആരംഭിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് അടിയന്തിര നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |