SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.14 AM IST

സർവ്വിസ് പെൻഷനേഴ്സ് യൂണിയൻ ശില്പ ശാല

ksspu-silpasala
കേരളം സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാതല ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കാരാട്ട് വയൽ പെൻഷൻ ഭവനിൽ ജില്ലാതല ശില്പ ശാല സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇ.പ്രഭാകര പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.മാധവൻ നായർ എന്നിവർ സംസാരിച്ചു. കളക്ടറേറ്റ് ഫിനാൻസ് ഓഫീസർ എം.ശിവപ്രകാശ് നായർ മെഡിസെപ് ക്ലാസ്സ് കൈകാര്യം ചെയ്തു. ജില്ലാ സെക്രട്ടറി പി. കുഞ്ഞമ്പു നായർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പി.സി പ്രസന്ന നന്ദിയും പറഞ്ഞു. സംഘടന ചരിത്രം, നവകേരളം നിർമ്മിതിയും പെൻഷൻകാരും, മെഡിസെപ്പ് എന്നീ വിഷയങ്ങളിലാണ് ശില്പശാല നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.