വെള്ളരിക്കുണ്ട്: സ്വതന്ത്രരായി ജീവിക്കാനും പൗരാവകാശങ്ങൾ അനുഭവിക്കാനുമുള്ള അവസഥയാണ് ജനാധിപത്യമെന്ന് ഡോ. എം.സബാസ്റ്റ്യൻ പോൾ. വെള്ളരിക്കുണ്ട് സാംസ്ക്കാരിക വേദിയുടെ സ്വതന്ത്ര മാധ്യമ പ്രവർത്തനവും ജനാധിപത്യവും സംവാദത്തിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടവുമായി കലഹിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വോട്ടുരേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് ഇന്ത്യൻ ജനാധിപത്യം ഒന്നാമത് എന്ന് അർത്ഥമില്ല. ജനാധിപത്യം എന്നത് അഭിപ്രായ സ്വാതന്ത്ര്യമുൾപ്പെടെയുള്ള എല്ലാ സ്വാതന്ത്ര്യവും ഉൾക്കൊള്ളുന്നതാണ്. സമാധാനം എന്നത് യുദ്ധമില്ലാത്ത അവസ്ഥ മാത്രമല്ല. എല്ലാ അവകാശങ്ങളും അനുഭവിച്ച ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബാബു കോഹിനൂർ, ഡാർളിൻ ജോർജ് , പി.പി.ജയൻ, ടി.സി.രാമചന്ദ്രൻ, മനോജ് കുര്യൻ, ആന്റണി തുരുത്തിപ്പള്ളി, സിജോ ജോസഫ് , ഷോണി കെ.ജോർജ് , അലോഷ്യസ് ജോർജ്, അരവിന്ദൻ പൊളിയപ്രം, സാരംഗ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |