പഴയങ്ങാടി:ചെറുകുന്ന് കൊവ്വ പുറത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്കേറ്റു.ഒരാൾക്ക് ഗുരുതരം.പഴയങ്ങാടി- പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. പരിക്ക് പറ്റിയ 5 പേരെ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരിണാവ് സ്വദേശി കനക ( 36),മേലെ ചൊവ്വ സ്വദേശി വിമല (62),പള്ളിപ്പുറം സ്വദേശികളായ സുമ (32 ),പ്രിൻസ, (26),പെരിങ്ങോം സ്വദേശി ഹംസ (62) എന്നിവർക്കാണ് പരിക്കേറ്റത്. സുമയുടെ പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പഴയങ്ങാടിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും കണ്ണൂർ ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ ഇടിച്ചാണ് അപകടമുണ്ടായത്.ഇരു കാറുകളുടെയും മുൻഭാഗം തകർന്ന നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |