SignIn
Kerala Kaumudi Online
Friday, 19 April 2024 7.04 AM IST

നൂതന പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്; ട്രാൻസ്ജെന്റർ വിഭാഗത്തിന് വീട്

house

ജില്ലാപഞ്ചായത്ത് നാലു ലക്ഷം നൽകും

കണ്ണൂർ:ട്രാൻസ്ജെന്റർ വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഗൃഹനിർമ്മാണ പദ്ധതി ഒരുക്കി കണ്ണൂർ ജില്ലാപഞ്ചായത്ത്. നാല് ലക്ഷം രൂപയാണ് ഇതിനായി ജില്ലാപഞ്ചായത്ത് നൽകുന്നത്. രാജ്യത്താദ്യമായി ട്രാൻസ്ജെന്റർ വിഭാഗത്തിനായി സാമ്പത്തിക നയം ബഡ്ജറ്റിൽ പ്രഖ്യാപിച്ചു നടപ്പിലാക്കിയതും കണ്ണൂരാണ്.ഇതിന്റെ തുടർച്ചയായാണ് ട്രാൻസ്ജെന്ററുകൾക്കായി പ്രത്യേക ഭവന പദ്ധതിയും രൂപീകരിച്ചത്.

കതിരൂർ പഞ്ചായത്തിലൊരുങ്ങുന്ന വീടിന്റെ ഗുണഭോക്താവിനെ കണ്ടെത്തിയത് പഞ്ചായത്ത് തന്നെയാണ്.വീട് നിർമ്മിക്കുന്നതിന് 3.5 സെന്റ് സ്ഥലവും പഞ്ചായത്ത് നൽകും.അഞ്ച് വ‌ർഷം മുൻപ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ ട്രാൻസ്ജെന്റേഴ്സിന്റെ സർവ്വേ നടത്തിയിരുന്നു.അന്ന് 250 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്.ഇവർക്കായി വിവിധ പദ്ധതികൾ വിഭാവനം ചെയ്ത് വരികയാണെന്ന് അധികൃതർ പറഞ്ഞു.ട്രാൻസ്ജെന്ററുകൾക്കുള്ള കാലാട്രൂപ്പും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കാനിരിക്കുകയാണ്. ഇരുപതു ലക്ഷം രൂപ ചിലവഴിച്ച് ഇതിനോടകം പരിശീലനവും നൃത്ത പരിപാടികൾക്കാവശ്യമായ വസ്ത്രങ്ങളുൾപ്പെടെയുള്ളവ വാങ്ങി നൽകി.ട്രൂപ്പിന്റെ ഉദ്ഘാടനം വൈകാതെ നടക്കും.

നിധീഷിന് സ്വപ്നഭവനം

കതിരൂർ പഞ്ചായത്തിലെ 26 ാം വാർഡിലെ പറമ്പത്ത് ഹൗസിംഗ് കോളനിയിലുള്ള നിധീഷ് സ്വപ്ന ഭവനം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ്.ട്രാൻസ്ജെന്റർ വിഭാഗത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഭവന പദ്ധതിയിലൂടെയാണ് നിധീഷിന് സ്വന്തമായി വീടൊരുങ്ങുന്നത്.നവംബർ ഏഴിന് തറക്കല്ലിടുന്നതിനുള്ള ഒരുക്കത്തിലാണിപ്പോൾ നിധീഷ്.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ട്രാൻസ്ജെന്റർ വിഭാഗത്തിനായി ഇത്തരത്തിൽ ഭവന പദ്ധതി നടപ്പിലാക്കുന്നത്.നേരത്തെ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടെ അപേക്ഷ നൽകയെങ്കിലും നിധീഷ് പല കാരണങ്ങളാൽ തള്ളപ്പെടുകയായിരുന്നു.നിലവിൽ ജില്ലാ പഞ്ചായത്ത് ട്രാൻസ്ജെന്റേ‌‌ഴ്സിനായി പുതിയ ഭവന പദ്ധതി നടപ്പിലാക്കുന്നത് ഈ വിഭാഗത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് നിധീഷ് പറഞ്ഞു.

പദ്ധതി ഇങ്ങനെ

പഞ്ചായത്തുകൾ ഗുണഭോക്താക്കളെ കണ്ടെത്തിയാൽ ജില്ലാ പഞ്ചായത്ത് നിശ്ചിത തുക പദ്ധതിയിലൂടെ നൽകും.ഭവനം ആവശ്യമുള്ളവർക്ക് പഞ്ചായത്തുകളിൽ അപേക്ഷ നൽകാവുന്നതാണ്.നരിവധി പേർ ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്.അർഹരായവരെയെല്ലാം പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞു.കണ്ണൂരിൽ രണ്ടാമത്തെ വീട് നൽകുന്നത് അഴീക്കോട് പഞ്ചായത്തിലാണ്.

ട്രാൻസ്ജെന്റർ വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.ട്രാൻസ്ജെന്റർ വിഭാഗങ്ങൾക്കായി സംരംഭകത്വ പദ്ധതികൾ ഉൾപ്പെടെ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ പഞ്ചായത്ത്.

പി.പി.ദിവ്യ,കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.