SignIn
Kerala Kaumudi Online
Friday, 19 April 2024 7.13 PM IST

ഉന്നത വിദ്യാഭ്യാസ രംഗം കലുഷിതമാക്കിയെന്ന് പി.കെ കൃഷ്ണദാസ്

krishnadas

കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കിയതിന്റെ പൂർണ്ണ ഉത്തരവാദി സംസ്ഥാന സർക്കാരിനാണെന്ന് ബി.ജെ.പി.ദേശീയ നിർവ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വൈസ് ചാൻസിലർമാർക്കും സി പി.എമ്മിനും ഇക്കാര്യത്തിൽ പൂർണ ഉത്തരവാദിത്തമാണുള്ളത്.അഴിമതിയും കെടുകാര്യസ്ഥതയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ കൂത്തരങ്ങായിരിക്കയാണ്. കോളേജ് അദ്ധ്യാപകർക്ക് ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം ശമ്പള വർദ്ധനവ് അനുവദിക്കാൻ കേന്ദ്ര സർക്കാർ 750 കോടി അനുവദിക്കാൻ തയ്യാറായതാണ്. മുഴുവൻ തുകയും അനുവദിക്കണമെന്ന് വാശി പിടിച്ച സംസ്ഥാനം ആവശ്യമായ രേഖകൾ നൽകാത്തതിനാൽ ആ ഫണ്ട് നഷ്ടമായി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചാൻസലറായ ഗവർണ്ണർക്ക് പരാതി നൽകുമെന്നും കൃഷ്ണദാസ് പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.