SignIn
Kerala Kaumudi Online
Friday, 19 April 2024 9.22 AM IST

കർഷകമോർച്ച മാർച്ച് നടത്തി

dharnna-
കർഷകമോർച്ച വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ചും ധർണയും

വെള്ളരിക്കുണ്ട്: നാളികേര വിലത്തകർച്ചയിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകമോർച്ച വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി. പച്ചത്തേങ്ങക്ക് കിലോയ്ക്ക് 50 രൂപ തറവില നിശ്ചയിച്ച് എല്ലാ പഞ്ചായത്തിലും സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച് മാനദണ്ഡങ്ങൾ ഒഴിവാക്കി മുഴുവൻ കേരകർഷകരിൽ നിന്നും തേങ്ങ സംഭരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ബി.ജെ.പി.കാസർകോട് ജില്ലാ സെക്രട്ടറി എൻ.മധു ധർണ ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സി.വി.സുരേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ.കെ.മാധവൻ, പ്രമോദ് വർണം, നേതാക്കളായ കെ.കെ.വേണുഗോപാൽ, രാധാകൃഷ്ണൻ തേവനം പുഴ, സാജൻ പുഞ്ച എന്നിവർ പ്രസംഗിച്ചു.കർഷക മോർച്ച വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ വെള്ളമുണ്ട സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി ഒ.ജയറാം നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, KARSHAKA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.