SignIn
Kerala Kaumudi Online
Friday, 19 April 2024 9.24 PM IST

ആദ്യഘട്ട ഡിജിറ്റൽ റീസർവേ 18 വില്ലേജുകളിൽ

digitel
ഡിജിറ്റൽ സർവേ

കാസർകോട്: ജില്ലയിലെ റീസർവേ നടപടികൾ മുട്ടത്തൊടി വില്ലേജിൽ ആരംഭിച്ചു. കാസർകോട്,​മഞ്ചേശ്വരം താലൂക്കുകളിലായി പതിനെട്ട് വില്ലേജുകളിലാണ് ആദ്യഘട്ടം സർവേ നടക്കുന്നത്. റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), പേൾ (പാക്കേജ് ഫോർ ഇഫക്ടീവ് അഡ്മിനിസ്‌ട്രേഷൻ ഓഫ് രജിസ്‌ട്രേഷൻ ലോസ്), ഇമാപ്സ് (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്‌ട്രേഷൻ, സർവ്വേ എന്നീ സേവനങ്ങൾ ഇതോടെ ഒരുമിച്ച് ലഭിക്കും. ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്‌ട്രേഷൻ, സർവ്വേ വകുപ്പുകളുടെ സേവനം എന്നിവ ഒറ്റ പോർട്ടൽ വഴി സുതാര്യമായി ലഭ്യമാക്കും. ഭൂമി സംബന്ധിച്ച വിവരങ്ങളുടെ അപ്‌ഡേഷൻ എളുപ്പത്തിൽ സാധ്യമാകും. അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കും. പൊതുജനങ്ങൾക്ക് ഒരു ആവശ്യത്തിനായി പല ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, DIGITAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.