കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി സ്മാരക ജി.വി.എച്ച്.എസ്.എസ്.എസിൽ ബേക്കൽ ഉപജില്ല കലോത്സവം സ്റ്റേജിന മത്സരങ്ങൾ ഇന്നു തുടങ്ങും. രാവിലെ 9.30 മുതൽ 8 വേദികളിലായാണ് മത്സരങ്ങൾ. സ്കൂളിലെ പ്രധാന വേദികക്ക് പുറമെ അഴീക്കോടൻ ക്ലബ്, യംഗ്മെൻസ് ക്ലബ്, നെഹ്റു ബാലവേദി, അജാനൂർ പഞ്ചായത്ത് ഓഫിസ് സമീപത്തെ കുടുംബശ്രീ ഹാൾ, അടോട്ട് ജോളി ക്ലബ്, പഴയ സ്ഥാനം ഹാൾ, എ.കെ.ജി ഹാൾ എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം നാലിന് ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം 5ന് വൈകുന്നേരം 4ന് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർപേഴ്സൺ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |