പയ്യന്നൂർ : രാജാറാം മോഹൻ റായിയുടെ 250 - മത് ജന്മവാർഷികത്തോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പയ്യന്നൂരിൽ സ്ത്രീ ശാക്തീകരണ റാലിയും ചിത്രരചനാ മൽസരവും സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. എം.കെ. രമേഷ് കുമാർ, വൈക്കത്ത് നാരായണൻ , വൈ.വി. സുകുമാരൻ ,കെ.ദാമോദരൻ , മുഹമ്മദ് അഹമ്മദ് സംസാരിച്ചു. ലൈബ്രറി കോൺഗ്രസ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ രജിസ്ടേഷൻ ലിസ്റ്റ് കരിവെള്ളൂർ പെരളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഗോപാലൻ ജില്ലാ പ്രസിഡന്റിന് കൈമാറി. വായനശാല പ്രതിനിധികളുടെ ലിസ്റ്റ് പഞ്ചായത്ത് മേഖല സമിതി കൺവീനർമാർ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |