SignIn
Kerala Kaumudi Online
Thursday, 25 April 2024 9.18 AM IST

ഭരണഭാഷാ സെമിനാർ

malayalam

കാസർകോട് : ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ സാക്ഷരതാ മിഷനുമായി സഹകരിച്ച് ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭരണഭാഷ സെമിനാർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഇ.കെ.നായനാർ സ്മാരക ലൈബ്രറി ഹാളിൽ നടന്ന സെമിനാറിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ രാവണേശ്വരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപൻ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ, കിലാ ഫാക്കൽറ്റി അംഗം പപ്പൻ കുട്ടമത്ത്, സാക്ഷരതാ സമിതി എക്സിക്യുട്ടീവ് അംഗം കെ.വി.രാഘവൻ, ആശവർക്കർ വി.രാധ തുടങ്ങിയവർ സംസാരിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എൻ.ബാബു സ്വാഗതവും സാക്ഷരതാ പ്രേരക് ആയിഷ മുഹമ്മദ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, BABY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.